മമ്മൂട്ടി, എന്നത് മലയാളത്തിന്റെ ഒരു വികാരമാണ് എന്ന് തിരിച്ചറിഞ്ഞ കുറച്ച് ദിവസങ്ങളായിരുന്നു കടന്ന് പോയത്. മമ്മൂട്ടിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളതായ വാര്‍ത്തകള്‍ വന്നത് മുതല്‍ മലയാളികള്‍ ഒന്നടങ്കം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഉറ്റ സുഹൃത്തും സഹോദര തുല്യനുമായ മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയതും നമ്മള്‍ കണ്ടു.
പ്രാര്‍ത്ഥനകളുടെ ഫലം, മമ്മൂട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നിറഞ്ഞ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ചിരിയ്ക്കുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ശരണ്‍. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജിനെ ടാഗ് ചെയ്തുകൊണ്ടാണ് ശരണ്‍ ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. ‘ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത കിരീടമാണ് ഈ രജകീയമായ ചിരി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.
സര്‍ എന്ന് വിളിച്ച് ഒരു ചുവന്ന ഹാര്‍ട്ടും പങ്കുവച്ചിരിയ്ക്കുന്നു. സോണിയില്‍ എടുത്തതാണ് ഫോട്ടോ, മമ്മൂട്ടിയുടെ ചിരി, രാജകീയമായ ചിരി, പോസിറ്റീവിറ്റി, ഹാപ്പിനെസ്സ് എന്നിങ്ങനെ ഒരുപാട് ഹാഷ് ടാഗുകളും ശരണ്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി തിരിച്ചെത്തിയ സന്തോഷം ആ പോസ്റ്റില്‍ കാണാം. സ്‌നേഹവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിന് ഇടയിലാണ് മമ്മൂട്ടിയ്ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായത്. ഷൂട്ടിങ് നിര്‍ത്തിവച്ച ചകിത്സയ്ക്കായി പോയ മമ്മൂട്ടി, ഒന്ന് – രണ്ടാഴ്ച കൂടെ റസ്റ്റ് എടുത്ത ശേഷം ഏപ്രില്‍ ആദ്യവാരത്തോടെ തന്നെ റീ-ജോയിന്‍ ചെയ്യും എന്ന് അറിയിച്ചിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയ ഒരു വലിയ താര നിര അണിനിരക്കുന്ന സിനിമയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മഹേഷ് നാരായണന്‍ ചിത്രം.